അനാഥാലയ അന്തേവാസിയായ ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 15 വര്‍ഷം കഠിനതടവ്

2017 ല്‍ അനാഥാലയത്തിലെ ഏഴ് കുട്ടികളെ കടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ഒരു കേസിലാണ് പ്രതിക്ക് 15 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കല്‍പ്പറ്റ പോക്‌സോ കോടതിയാണ് ശിഷ വിധിച്ചത്. മുഖ്യപ്രതി അനാഥാലയത്തിനു സമീപത്തെ കടയുടമ വിളഞ്ഞിപിലാക്കല്‍ നാസറിനെയാണ് കോടതി ശിക്ഷിച്ചത്.

Update: 2020-06-24 08:13 GMT

പി സി അബ്ദുല്ല

കല്‍പ്പറ്റ: കല്‍പ്പറ്റയ്ക്കു സമീപമുള്ള അനാഥാലയത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു കേസില്‍ ശിക്ഷ വിധിച്ചു. 2017 ല്‍ അനാഥാലയത്തിലെ ഏഴ് കുട്ടികളെ കടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ഒരു കേസിലാണ് പ്രതിക്ക് 15 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കല്‍പ്പറ്റ പോക്‌സോ കോടതിയാണ് ശിഷ വിധിച്ചത്. മുഖ്യപ്രതി അനാഥാലയത്തിനു സമീപത്തെ കടയുടമ വിളഞ്ഞിപിലാക്കല്‍ നാസറിനെയാണ് കോടതി ശിക്ഷിച്ചത്. മൂന്നുവര്‍ഷം മുമ്പാണ് ഏറെ കോളിളക്കം സൃഷ്ടിച്ച പീഡനം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട 11 കേസുകളില്‍ ഒന്നിലാണ് ഇന്ന് തീര്‍പ്പുണ്ടായത്. സംഭവത്തില്‍ ഏഴു പ്രത്യേക കേസുകളായാണ് വിചാരണനടപടികള്‍. പോക്സോ അടക്കമുള്ള വകുപ്പുകളാണ് കേസില്‍ ചുമത്തിയത്. കേസിലെ ആറ് പ്രതികളും ഉടന്‍ പിടിയിലായിരുന്നു. അനാഥാലയത്തില്‍നിന്നും പെണ്‍കുട്ടികള്‍ താമസസ്ഥലത്തേക്ക് പോവുംവഴി മിഠായികള്‍ നല്‍കി കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. മൊബൈല്‍ ഫോണില്‍ അശ്ലീലവീഡിയോകള്‍ കാണിച്ചായിരുന്നു ക്രൂരകൃത്യം. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

സംശയം തോന്നിയ യത്തീംഖാനയിലെ സുരക്ഷാജീവനക്കാരാണ് അധികൃതരെ വിവരമറിയിച്ചത്. പോലിസ് ഇടപെട്ട് കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 2017 ജനുവരി മുതല്‍ ഇത്തരത്തില്‍ പലതവണ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 15 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികളാണ് പീഡനത്തിനിരയായത്. 

Tags:    

Similar News