ഡൽഹിയിൽ ഗുജറാത്ത് കലാപം ആവർത്തിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ്

Update: 2020-02-27 06:30 GMT

തിരുവനന്തപുരം:ഡൽഹിയിൽ ഗുജറാത്ത് കലാപം ആവർത്തിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ്
 രമേശ് ചെന്നിത്തല. ഡൽഹിയിൽ ആളിപ്പടർന്ന വർഗീയ കലാപം നിയന്ത്രിക്കുന്നതിന് നരേന്ദ്രമോദിക്കും അമിത്ഷാക്കും കഴിഞ്ഞില്ലന്ന് മാത്രമല്ല, അക്രമികളെ വെള്ളപൂശുന്ന നിലപാടുമായാണ് അവർ ഇറങ്ങിയിരിക്കുന്നത്. രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്താൻ ഉത്തരവാദിത്തമുള്ള ഒരു പദവിയിൽ ഇരുന്നാണ് ഡൽഹി കലാപം ആസൂത്രിതമല്ലെന്ന് അമിത് ഷാ പറഞ്ഞത്. ഇനി ആ കസേരയിൽ ഇരിക്കാൻ അദ്ദേഹത്തിന് യാതൊരു യോഗ്യതയുമില്ല. എത്രയും പെട്ടെന്ന് രാജിവച്ചൊഴിയുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

സമാധാനപരമായി നടന്ന സി.എ.എ വിരുദ്ധ സമരത്തിനെതിരെ അക്രമണത്തിന് ആഹ്വാനം നടത്തിയത് കപിൽമിശ്ര അടക്കമുള്ള ബി.ജെ.പി നേതാക്കളാണ്. കലാപത്തിന് ഊടും പാവും നെയ്ത ഇവരെയാണ് കൽത്തുറുങ്കിൽ അടയ്‌ക്കേണ്ടത്. ഡൽഹിയിൽ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കേണ്ട എല്ലാ ഉത്തരവാദിത്വവും കേന്ദ്ര സർക്കാരിനാണ്. രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ടവരിൽ ഒരാളെയും വെറുതെ വിടരുതെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Similar News