പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണം: പ്രതിപക്ഷം

ഈ വിഷയം നാളെ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പ്രത്യേകമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി.

Update: 2019-12-30 05:30 GMT

തിരുവനന്തപുരം: നാളെ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പൗരത്വ നിയമ ഭേദഗതി വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്ര സർക്കാറിനോട് കേരളം ഔദ്യോഗികമായി ആവശ്യപ്പെടണം. ഈ വിഷയം പ്രത്യേകമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി.

എന്നാൽ നോട്ടീസിന് സഭ അനുമതി നൽകാൻ സാധ്യത കുറവാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സർക്കാറിന്റെ ഭാഗത്തുനിന്ന് സഭയിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനാണ് സാധ്യത. 

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ വിശാല താത്പര്യങ്ങൾക്ക് എതിരുമാണ്. ഇതിനോട് കടുത്ത എതിർപ്പാണ് പ്രതിപക്ഷത്തിനുള്ളത്. ആഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ സംവരണം എടുത്തു കളഞ്ഞ കേന്ദ്ര നടപടിയിലും പ്രതിപക്ഷത്തിന് എതിർപ്പുണ്ടെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

Tags:    

Similar News