തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. നിയമസഭയെ തെറ്റിധരിപ്പിച്ചുവെന്ന് കാട്ടി പി ടി തോമസ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.
ഇറ്റലിയില്‍നിന്നു വരുന്നവരെ കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി 26ന് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എന്നാൽ മാർച്ച് മൂന്നിനാണ് ഈ സർക്കുലർ ലഭിച്ചതെന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ പറയുന്നത്. ഇത് സഭയെ തെറ്റിധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.