ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മാണ അഴിമതി: വിജിലന്‍സ് അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് ഉപവാസം നടത്തി

Update: 2020-10-19 10:30 GMT

തിരുവനന്തപുരം: വിവാദത്തിലായ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉപവാസം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ എംഎല്‍എ ഫണ്ടില്‍ കുളത്തൂര്‍ കോലത്തുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് 38 ലക്ഷം രൂപയ്ക്ക് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചത്. ഇതില്‍ അഴിമതിയുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് കുളത്തൂര്‍ മണ്ഡലം കമ്മറ്റി ഉപവാസം സംഘടിപ്പിച്ചത്.ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പിഡബ്ല്യുഡി വിജിലന്‍സ് അന്വേഷണമെന്നും, പൊലീസ് വിജിലന്‍സ് അന്വേഷിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത കഴക്കൂട്ടം മുന്‍ എംഎല്‍എ എം.എ വാഹിദ് പറഞ്ഞു. വിജിലന്‍സ് അന്വേഷണം മുന്നോട്ട് പോയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമരക്കാര്‍ പറഞ്ഞു.

Tags: