ഓണ്‍ലൈന്‍ റമ്മികളി : സര്‍ക്കാര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

ഓണ്‍ലൈന്‍ റമ്മി കളി സംഘടപ്പിക്കുന്ന കമ്പനികളാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഹരജിയില്‍ വിശദമായ മറുപടി സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു

Update: 2021-04-08 11:07 GMT

കൊച്ചി: പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.ഓണ്‍ലൈന്‍ റമ്മി കളി സംഘടപ്പിക്കുന്ന കമ്പനികളാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഹരജിയില്‍ വിശദമായ മറുപടി സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.കേസ് അടുത്ത മാസം 29 ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ഫെബ്രുവരി 23 നായിരുന്നു കേരള ഗെയിമിംഗ് ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.ഓണ്‍ലൈന്‍ റമ്മികളിക്കെതിരെ തൃശൂര്‍സ്വദേശിയാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇതിനു പിന്നാലെയാണ് പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാനം ഇറക്കിയത്. ഇത് ചോദ്യം ചെയ്താണ് ഓണ്‍ലൈന്‍ റമ്മി കളി കമ്പനികള്‍ കോടതിയെ സമീപിച്ചത്.

Tags:    

Similar News