ഓണ്‍ലൈന്‍ ചൂതാട്ട നിയന്ത്രണം:രണ്ടാഴ്ചയ്ക്കകം പുതിയ വിജ്ഞാപനമെന്ന് സര്‍ക്കാര്‍

ഓണ്‍ ലൈന്‍ ചൂതാട്ടം സാമുഹിക വിപത്താണന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി സ്വദേശി പോളി വടക്കന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.ഓണ്‍ലൈന്‍ ചൂതാട്ട നിയമത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മികളിയും ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു

Update: 2021-02-10 08:43 GMT

കൊച്ചി: ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിനുള്ള പുതിയ വിജ്ഞാപനം രണ്ടാഴ്ചയ്ക്കുള്ളിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ചാലക്കുടി സ്വദേശി പോളി വടക്കന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.ഓണ്‍ ലൈന്‍ ചൂതാട്ടം സാമുഹിക വിപത്താണന്നും നിയമത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മികളിയും ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.നിയമത്തില്‍ ഭേഗഗതി വരുത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് കോടതി രേഖപ്പെടുത്തി.നിയമത്തില്‍ ഭേദഗതി വരുത്തമെന്ന് വിവരം ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ചു സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടന്നും നിയമവകുപ്പിന്റെ പരിഗണനയിലാണന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് നിയമം കൊണ്ടുവരുന്നതിന് എത്ര സമയമെടുക്കുമെന്ന് ഇന്നു അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.ഓണ്‍ലൈന്‍ റമ്മികളിയുമായി ബന്ധപ്പെട്ട പരസ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ചലച്ചിത്ര താരങ്ങളായ അജു വര്‍ഗീസ്, നടി തമന്ന എന്നിവര്‍ക്കും കോടതി നേരത്തെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരുന്നു.

Tags:    

Similar News