ഒന്‍പത് മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാര്‍; ഉയരത്തില്‍ പറന്ന് കണ്ണൂര്‍ വിമാനത്താവളം

സിംഗപ്പൂരില്‍ താമസമാക്കിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ദുര്‍ഗ തോട്ടെന്‍ ആണ് കണ്ണൂര്‍ വിമാനത്താവളത്തിലെ 10 ലക്ഷാമത്തെ യാത്രക്കാരി.

Update: 2019-09-11 14:57 GMT

കണ്ണൂര്‍: യാത്രക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ ഉയരത്തിലേക്ക് പറന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. ഒന്‍പത് മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാരെന്ന ഉജ്ജ്വല നേട്ടം കണ്ണൂര്‍ വിമാനത്താവളം കൈവരിച്ചത് ഉത്രാട നാളില്‍. സംസ്ഥാനത്തിന് ഏറെ അഭിമാനകരമായ നേട്ടമാണിത്.

സിംഗപ്പൂരില്‍ താമസമാക്കിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ദുര്‍ഗ തോട്ടെന്‍ ആണ് കണ്ണൂര്‍ വിമാനത്താവളത്തിലെ 10 ലക്ഷാമത്തെ യാത്രക്കാരി. ദുര്‍ഗ്ഗയും അച്ഛന്‍ സതീശന്‍ തൊട്ടെന്‍, അമ്മ രജനി, സഹോദരന്‍ ആദിത്യന്‍ എന്നിവര്‍ വൈകിട്ട് 4.10 ന് ഇന്‍ഡിഗോ വിമാനത്തില്‍ ആണ് കണ്ണൂരില്‍ എത്തിച്ചേര്‍ന്നത്. പയ്യന്നൂരിലുള്ള കുടുംബ വീട്ടില്‍ ഓണമുണ്ണാന്‍ എത്തിയതാണ് ഇവര്‍ നാല് പേരും.

എയപോര്‍ട്ട് സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ രാജേഷ് പൊതുവാള്‍ ദുര്‍ഗ്ഗക്ക് സ്‌നേഹോപകാരം നല്‍കി. എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലാന്‍ഡ് മാനേജര്‍ അജയകുമാര്‍ എയര്‍പോര്‍ട്ട് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വേലായുധന്‍ എം.വി, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എയര്‍പോര്‍ട്ട് മാനേജര്‍ ചാള്‍സ് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സ്‌നേഹ ഉപഹാരവും കുടുംബത്തിന് സമ്മാനിച്ചു.

Tags:    

Similar News