ഓണത്തിന് ഗള്‍ഫിലേക്ക് കയറ്റി അയച്ചത് 1250 ടണ്‍ പച്ചക്കറികള്‍

ഗള്‍ഫിലേക്ക് പറന്ന പച്ചക്കറികളില്‍ വെണ്ടയ്ക്ക, പയര്‍, പാവയ്ക്ക, വഴുതനങ്ങ, നേന്ത്രക്കായ, ഞാലി പൂവന്‍, ക്യാരറ്റ്, ബീറ്റ്റൂട്ട്, കുമ്പളങ്ങ, തുടങ്ങി ഇഞ്ചിയും കറിവേപ്പിലയും വരെയുണ്ട്. മസ്‌ക്കറ്റ്, കുവൈറ്റ്, ഷാര്‍ജ, തുടങ്ങിയ എല്ലാ ഗള്‍ഫ് നാടുകളിലും പച്ചക്കറികള്‍ എത്തുന്നുണ്ടെങ്കിലും അബുദാബി, ദുബായ്, എന്നിവിടങ്ങളിലാണ് പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെ.

Update: 2019-09-13 07:30 GMT

തിരുവനന്തപുരം: കേരളത്തിലെ മലയാളികളേക്കാള്‍ ഒരുപക്ഷേ ഓണം വിപുലമായി ആഘോഷിക്കുന്നത് ഗള്‍ഫ് മലയാളികളാണ്. ഇത്തവണ ഗള്‍ഫിലെ മലയാളികള്‍ക്ക് ഓണസദ്യ ഉണ്ടാക്കാന്‍ വേണ്ടി നെടുമ്പാശ്ശേരിയില്‍ നിന്ന് ഗള്‍ഫിലേക്ക് പറന്നത് 1250 ടണ്‍ പച്ചക്കറികള്‍.

ഗള്‍ഫിലേക്ക് പറന്ന പച്ചക്കറികളില്‍ വെണ്ടയ്ക്ക, പയര്‍, പാവയ്ക്ക, വഴുതനങ്ങ, നേന്ത്രക്കായ, ഞാലി പൂവന്‍, ക്യാരറ്റ്, ബീറ്റ്റൂട്ട്, കുമ്പളങ്ങ, തുടങ്ങി ഇഞ്ചിയും കറിവേപ്പിലയും വരെയുണ്ട്. മസ്‌ക്കറ്റ്, കുവൈറ്റ്, ഷാര്‍ജ, തുടങ്ങിയ എല്ലാ ഗള്‍ഫ് നാടുകളിലും പച്ചക്കറികള്‍ എത്തുന്നുണ്ടെങ്കിലും അബുദാബി, ദുബായ്, എന്നിവിടങ്ങളിലാണ് പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെ.

മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രത്യേക കാര്‍ഗോ വിമാനങ്ങള്‍ ഒന്നും നെടുമ്പാശ്ശേരിയില്‍ നിന്നും ഇത്തവണ പോയില്ല. സാധാരണ യാത്രാ വിമാനങ്ങളിലെ കാര്‍ഗോ വഴിയാണ് ഇത്തവണ പച്ചക്കറി കയറ്റുമതി ചെയ്തത്.

Tags:    

Similar News