സപ്ലൈകോ ജില്ലാതല ഓണച്ചന്തകള്‍ ആഗസ്റ്റ് 21 മുതല്‍

സംസ്ഥാനത്തെ 14 ജില്ലആസ്ഥാനങ്ങളില്‍ റീജ്യണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക. സര്‍ക്കാര്‍നിശ്ചയിച്ച കോവിഡ് പ്രോട്ടോക്കോള്‍പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്.രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ്ചന്തകളുടെ സമയം

Update: 2020-08-20 12:21 GMT

കൊച്ചി:സംസ്ഥാനത്ത് സപ്ലൈകോ ജില്ലാതല ഓണച്ചന്തകള്‍ആഗസ്റ്റ് 21 മുതല്‍ 30 വരെ നടക്കും. ജില്ലാതലഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനംഓണ്‍ലൈനായി ആഗസ്റ്റ് 21 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 14 ജില്ലആസ്ഥാനങ്ങളില്‍ റീജ്യണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക.

സര്‍ക്കാര്‍നിശ്ചയിച്ച കൊവിഡ് പ്രോട്ടോക്കോള്‍പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. കൂടാതെഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും.രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ്ചന്തകളുടെ സമയം . അവധി ബാധകമായിരിക്കില്ല.കണ്ടെയ്‌മെന്റ് സോണുകളില്‍ രാവിലെ 8.30ന്ആരംഭിച്ച് ജില്ലാ കളക്റ്റര്‍ നിശ്ചയിക്കുന്ന സമയത്ത്അവസാനിപ്പിക്കുമെന്ന് സി എം ഡി (ഇന്‍ചാര്‍ജ്) അലി അസ്ഗര്‍ പാഷ അറിയിച്ചു. 

Tags:    

Similar News