മലയില്‍ മുഹമ്മദ് കുട്ടി നിര്യാതനായി

1967 ല്‍ എംഎസ്എഫ് സംസ്ഥാന കമ്മറ്റിയുടെ പ്രഥമ ജനറല്‍ സിക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുട്ടി എംഎസ്എഫിനെ ശക്തപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.

Update: 2020-08-25 10:12 GMT

പുളിക്കല്‍(മലപ്പുറം): എംഎസ്എഫ് പ്രഥമ സംസ്ഥാന ജനറല്‍ സിക്രട്ടറിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന പുളിക്കല്‍മലയില്‍ മുഹമ്മദ് കുട്ടി (73) നിര്യാതനായി. റിട്ട. പൊതുമരാമത്ത് വകുപ്പ് ഓവര്‍സിയറായിരുന്നു.

വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി കിടപ്പിലായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പുളിക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. 1967 ല്‍ എംഎസ്എഫ് സംസ്ഥാന കമ്മറ്റിയുടെ പ്രഥമ ജനറല്‍ സിക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുട്ടി എംഎസ്എഫിനെ ശക്തപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ഇതിനു മുന്‍പ് എംഎസ്എഫ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. പിന്നീട് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന അന്നത്തെ കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ജനറല്‍ സിക്രട്ടറിയായി.

ജില്ലാ രൂപീകരണത്തിനു ശേഷം എംഎസ്എഫ് മലപ്പുറം ജില്ലാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1974ല്‍ പൊതു മരാമത്ത് വകുപ്പില്‍ ഓവര്‍സിയറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രിക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, ചന്ദ്രിക ജില്ലാ ബ്യൂറോ ചീഫ്, എസ്ഇയു സംസ്ഥാന നേതാവ്, മലപ്പുറം ജില്ലാ പ്രസിഡന്റ്, മെക്ക സംസ്ഥാന ജനറല്‍ സിക്രട്ടറി, പിഡബ്ല്യൂഡി സ്വതന്ത്ര വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, പുളിക്കല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പദവും വഹിച്ചു.

എഴുത്തും വായനയും തപസ്യയാക്കിയ മലയില്‍ മുഹമ്മദ് കുട്ടി ചന്ദ്രിക ദിനപത്രത്തിലും, ആഴ്ചപതിപ്പിലും, പഴയ കാലത്ത് മലയാള മനോരമ, മാധ്യമം,ലീഗ് ടൈംസ്, വര്‍ത്തമാനം, മാപ്പിളനാട് ഉള്‍പ്പെടെ യുള്ള പത്രങ്ങളില്യം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. നെഹ്‌റു കുടുംബം, മലപ്പുറം ജില്ലയുടെ തിരിച്ചറിവുകള്‍, കുരിക്കള്‍ കുടുംബം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഭാര്യ:ആമിനക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്സ്, ആന്തിയൂര്‍കുന്ന് എഎംഎംഎല്‍പി സ്‌കൂള്‍). മക്കള്‍:ലുബ്‌ന, ഷബ്‌ന, ജസ്‌ന, ഫസ്മിന്‍ (എഞ്ചിനിയര്‍)

മരുമക്കള്‍:അയ്യൂബ് ചുണ്ടക്കാടന്‍ (കൊണ്ടോട്ടി ) പരേതനായ പള്ളത്തില്‍ ശമീര്‍ ബാബു(എടത്താട്ടുകര) മുഹ്‌സിന്‍ കാരണത്ത് (കീഴുപറമ്പ് ) ഹിബഹനാന്‍ (സിയാംകണ്ടം). സഹോദരങ്ങള്‍: മലയില്‍ഖാലിദ് മാസ്റ്റര്‍, സുബൈദ മോങ്ങം, പരേതയായ സുഹറ. 

Tags:    

Similar News