വിദേശ നഴ്സിങ് തൊഴില്‍: ലൈസന്‍സിങ് പരീക്ഷാ പരിശീലനവുമായി നോര്‍ക്ക റൂട്ട്സ്

പശ്ചിമേഷ്യന്‍ രാജ്യങ്ങളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ സാധ്യതയേറിയതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക റൂട്ട്സ് ഇത്തരത്തിലുള്ള പരിശീലനത്തിന് തുടക്കമിടുന്നത്.

Update: 2019-09-05 15:14 GMT

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖേന നോര്‍ക്ക റൂട്ട്സ് സ്‌കില്‍ അപ്ഗ്രഡേഷന്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ സാധ്യതയേറിയതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക റൂട്ട്സ് ഇത്തരത്തിലുള്ള പരിശീലനത്തിന് തുടക്കമിടുന്നത്.

നഴ്സിങ് മേഖലയില്‍ തൊഴില്‍ ലഭ്യമാകുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിങ് പരീക്ഷ പാസാകണം. HAAD/PROMETRIC/MOH/ DOH/DHA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന് പരിശീലനം നല്‍കുന്നതിന് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ കീഴിലുള്ള അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് (NICE) എന്ന സ്ഥപനവുമായി നോര്‍ക്ക റൂട്ട്സ് ധാരണാപത്രം ഒപ്പുവച്ചിരുന്നു.

യോഗ്യത ജി.എന്‍.എം/ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് രണ്ട് വര്‍ഷത്തെ തുടര്‍ച്ചയായ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. യോഗ്യത പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവേശനം ലഭിക്കും. കോഴ്സ് തുകയുടെ 75 ശതമാനം നോര്‍ക്ക വഹിക്കും. ജോലി ചെയ്യുന്നവര്‍ക്കായി സൗകര്യപ്രദമായ സമയം ക്രമീകരിച്ചിട്ടുണ്ട്.

താല്‍പര്യമുളളവര്‍ ഈമാസം 30ന് മുന്‍പ് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) ലും ലഭ്യക്കും. 

Tags:    

Similar News