ലാത്തിച്ചാർജ് ദൗർഭാഗ്യകരം; സിപിഎമ്മും സിപിഐയും തമ്മിൽ തർക്കമില്ല - കോടിയേരി

സിപിഐയുടെ സഖാക്കൾക്ക് അടികിട്ടിയാൽ അത് ഞങ്ങൾക്ക് അടി കിട്ടുന്നതുപോലെയാണ്. അത് അങ്ങനെയാണ് കാണുന്നതെന്നും സിപിഎമ്മും സിപിഐയും സഹോദരപാർട്ടികളാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

Update: 2019-07-26 09:15 GMT

തിരുവനന്തപുരം: എംഎൽഎ ഉൾപ്പടെ സിപിഐ നേതാക്കൾക്കും പ്രവർത്തകർക്കും നേരെ നടന്ന പോലിസ് മർദ്ദനത്തെ തുടർന്ന് സിപിഎം- സിപിഐ ഭിന്നത രൂക്ഷമായിരിക്കെ നിലപാട് മയപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ. സിപിഐ നേതാക്കൾക്കെതിരെയുണ്ടായ ലാത്തിച്ചാർജ് നിർഭാഗ്യകരമാണെന്ന് കോടിയേരി വ്യക്തമാക്കി. സിപിഐയും സിപിഎമ്മും തമ്മിൽ നല്ല സഹകരണമാണ് കേരളത്തിലുള്ളത്. സിപിഐയുടെ സഖാക്കൾക്ക് അടികിട്ടിയാൽ അത് ഞങ്ങൾക്ക് അടി കിട്ടുന്നതുപോലെയാണ്. അത് അങ്ങനെയാണ് കാണുന്നതെന്നും സിപിഎമ്മും സിപിഐയും സഹോദരപാർട്ടികളാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

സിപിഐയുമായി സിപിഎമ്മിന് തർക്കമില്ല. സിപിഎം- സിപിഐ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ കഴിയില്ല. സർക്കാർ വിഷയത്തിൽ തക്കസമയത്ത് ഇടപെട്ടു. പോലിസ് നടപടിയെ കുറിച്ചുള്ള വിമർശനം മുഖ്യമന്ത്രി പിണറായി വിജയനെ സിപിഐ അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും കോടിയേരി വ്യക്തമാക്കി. 

Tags:    

Similar News