മുത്ത്വലാഖ് വിവാദത്തിനു വിരാമം; കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമെന്ന് ഹൈദരലി തങ്ങള്‍

രാജ്യസഭയില്‍ തിങ്കളാഴ്ച ബില്ല് പരിഗണിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും രാജ്യസഭയില്‍ ബില്‍ പാസാവില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Update: 2018-12-30 14:31 GMT


മലപ്പുറം: ലോക്‌സഭയില്‍ മുത്ത്വലാഖ് ബില്ല് പാസാക്കുന്നതിനായുള്ള വോട്ടെടുപ്പില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി വിട്ടുനിന്നതുമായി ബന്ധപ്പെട്ടു മുസ്്‌ലിംലീഗിലുണ്ടായ വിവാദത്തിനു വിരാമം.സംഭവത്തില്‍ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ലീഗ് ദേശീയകാര്യ ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കുഞ്ഞാലിക്കുട്ടിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. നേരത്തെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞിരുന്നു. രാജ്യസഭയില്‍ തിങ്കളാഴ്ച ബില്ല് പരിഗണിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും രാജ്യസഭയില്‍ ബില്‍ പാസാവില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നടപടിയെ വിമര്‍ശിച്ച് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തുകയും വിശദീകരണം തേടിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിങ് ബോഡിയില്‍ പങ്കെടുക്കാനാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. 

Tags:    

Similar News