നിര്‍മ്മല കൊലക്കേസ്: തെളിവെടുക്കാന്‍ വറ്റിച്ചത് മൂന്ന് കുളങ്ങള്‍
പ്രതി വടകര അഴിയൂര്‍ കോറോത്ത് റോഡില്‍ മൂന്നാം ഗേറ്റില്‍ വാടകവീട്ടില്‍ താമസിക്കുന്ന കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞുമൊയ്തീനില് നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുളങ്ങള്‍ വറ്റിച്ചത്.
പയ്യോളി: പാചകത്തൊഴിലാളി 51 കാരിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിന് വറ്റിച്ചത് മൂന്ന് കുളങ്ങള്‍ തലശ്ശേരി മട്ടാമ്പ്രം ചക്കരക്കാരന്റെവിട മക്കോത്താന് വീട്ടില്‍ പരേതനായ തിലകന്റെ ഭാര്യ നിര്‍മ്മല കൊല്ലപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടത്തിയത്.
പ്രതി വടകര അഴിയൂര്‍ കോറോത്ത് റോഡില്‍ മൂന്നാം ഗേറ്റില്‍ വാടകവീട്ടില്‍ താമസിക്കുന്ന കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞുമൊയ്തീനില് നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുളങ്ങള്‍ വറ്റിച്ചത്. എന്നാല്‍ നാട്ടുകാരും പോലിസും ചേര്‍ന്ന് പരിശോധനനത്തിയെങ്കിലും ഒന്നും കണ്ടത്തിയില്ല.
പയ്യോളി ആവിക്കല്‍ മകളുടെ വീട്ടില്‍ പോകവേ മുബൈല്‍ ഫോണ്‍ കുളത്തില്‍ എറിയുകയായിരുന്നു എന്നാണ് പ്രതി പോലിസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട നിര്‍മ്മലയുടെ സ്വര്‍ണാഭരണങ്ങള്‍ മാഹി ജ്വല്ലറിയില്‍ നിന്നും പോലിസ് കണ്ടടുത്തു. പ്രതി താമസിച്ച അഴിയൂരിലെ വാടക വീടിന് പിന്‍ഭാഗത്തു നിന്നാണ് നിര്‍മലയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്.