നിഖാബ് വ്യക്തിസ്വാതന്ത്ര്യം: വിസ്ഡം റമദാന്‍ സംഗമം

പെരിന്തല്‍മണ്ണ പൂപ്പലം പ്രസിഡന്‍സി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു.

Update: 2019-05-19 14:31 GMT

പെരിന്തല്‍മണ്ണ: മുഖം മറയ്ക്കുന്നത് നിരോധിക്കാനുള്ള തീരുമാനം പൗരസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനുമെതിരെയുള്ള നീക്കമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസഷന്‍ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച റമദാന്‍ സംഗമം അഭിപ്രായപ്പെട്ടു. എന്ത് വിശ്വസിക്കണമെന്നും ഏതുവസ്ത്രം ധരിക്കണമെന്നും തീരുമാനിക്കേണ്ടത് വ്യക്തികളാണ്. അതിനു സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ഈ സ്വാതന്ത്ര്യം ഹനിക്കുന്നത് ഭരണഘടനാവിരുദ്ധമാണ് സംഗമം അഭിപ്രായപ്പെട്ടു.

പെരിന്തല്‍മണ്ണ പൂപ്പലം പ്രസിഡന്‍സി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. ഷാഫി സ്വബാഹി മുഖ്യപ്രഭാഷണം നടത്തി. കുരുന്നുകള്‍ക്കായി പ്രത്യേകം സംഘടിപ്പിച്ച കളിച്ചങ്ങാടം ബാല സമ്മേളനത്തിന് ഫഹദ് പൂന്തുറ നേതൃത്വം നല്‍കി. അടുത്ത ഞായറാഴ്ചയിലെ പ്രഭാഷണപരിപാടിയില്‍ വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ താജുദീന്‍ സ്വലാഹി, മുജാഹിദ് ബാലുശ്ശേരി പ്രഭാഷണം നടത്തും. 

Tags:    

Similar News