നിപ: യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; പനി കുറഞ്ഞു
യുവാവ് നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ബോധമുണ്ടെന്നും സ്വകാര്യ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന നേരിയ തോതിലുള്ള പനി മാത്രമെയുള്ളു ഒപ്പം ചെറിയ തോതില്‍ തലചുറ്റല്‍ ഉണ്ടാകുന്നുണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കുന്നു.
കൊച്ചി: നിപ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതി. യുവാവ് നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ബോധമുണ്ടെന്നും സ്വകാര്യ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.നിലവില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന നേരിയ തോതിലുള്ള പനി മാത്രമെയുള്ളു ഒപ്പം ചെറിയ തോതില്‍ തലചുറ്റല്‍ ഉണ്ടാകുന്നുണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ മാസം 30 നാണ് യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്.സംശയത്തെ തുടര്‍ന്ന് പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് നിപ ബാധ സ്ഥിരീകരിച്ചത്.തുടര്‍ന്ന് ഐസൊലേഷന്‍ റൂമിലേക്ക് യുവാവിനെ മാറ്റുകയായിരുന്നു.യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 314 പേരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.