അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രവാദിയെ തിരിച്ചറിഞ്ഞു

വസ്തുവില്‍പന നടക്കാത്തതിനു പിന്നില്‍ മന്ത്രവാദവും ചന്ദ്രന്റെ അമ്മയുടെയും ബന്ധുക്കളുടെയും എതിര്‍പ്പുമാണെന്നുമാണ് പോലിസിന്റെ സംശയം. ഇന്നലെ കസ്റ്റഡിയിലെടുത്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

Update: 2019-05-16 07:21 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രവാദിയെ തിരിച്ചറിഞ്ഞതായി പോലിസ്. ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ മന്ത്രവാദിയെയാണ് കണ്ടെത്തിയത്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കും.

കഴിഞ്ഞയാഴ്ചയും വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നുവെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കി. വസ്തുവില്‍പന നടക്കാത്തതിനു പിന്നില്‍ മന്ത്രവാദവും ചന്ദ്രന്റെ അമ്മയുടെയും ബന്ധുക്കളുടെയും എതിര്‍പ്പുമാണെന്നുമാണ് പോലിസിന്റെ സംശയം. ഇന്നലെ കസ്റ്റഡിയിലെടുത്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.

മരണത്തിന് ഉത്തരവാദി ചന്ദ്രനും ഭർതൃമാതാവ് കൃഷ്ണമ്മയും ശാന്തയും കാശിയുമാണെന്ന് എഴുതി വച്ചാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Tags:    

Similar News