കുറ്റിക്കോലില്‍ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തില്‍ കയര്‍ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ്.
തളിപ്പറമ്പ്: കുറ്റിക്കോലില്‍ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശി തേരു കുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരേയാണ് വീടിന്റെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തില്‍ കയര്‍ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ്.
8 മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കൂലിപ്പണിക്കാരനാണ് സുധീഷ്. വിവാഹത്തിനു ശേഷം കുറ്റിക്കോല്‍ വേട്ടക്കൊരു മകന് ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.