സംസ്ഥാനത്ത് പുതിയ ഏഴ് ന്യൂനപക്ഷ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു

കണ്ണനല്ലൂര്‍(കൊല്ലം), കായംകുളം(ആലപ്പുഴ), മട്ടാഞ്ചേരി(എറണാകുളം), പട്ടാമ്പി(പാലക്കാട്), വളാഞ്ചേരി(മലപ്പുറം), പേരാമ്പ്ര(കോഴിക്കോട്), തലശേരി(കണ്ണൂര്‍) എന്നിവിടങ്ങളിലാണ് പുതുതായി ആരംഭിക്കുന്ന കേന്ദ്രങ്ങള്‍.

Update: 2019-02-11 10:22 GMT

തിരുവനന്തപുരം: പിഎസ്‌സി, യുപിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യപരിശീലനം നല്‍കുന്നതിനായുള്ള ഏഴ് പുതിയ പരിശീലന കേന്ദ്രങ്ങള്‍ ന്യൂനപക്ഷക്ഷേമവകുപ്പിന് കീഴില്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ സംസ്ഥാനത്ത് 17 പരിശീലന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമെയാണ് പുതുതായി ഏഴു കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

കണ്ണനല്ലൂര്‍(കൊല്ലം), കായംകുളം(ആലപ്പുഴ), മട്ടാഞ്ചേരി(എറണാകുളം), പട്ടാമ്പി(പാലക്കാട്), വളാഞ്ചേരി(മലപ്പുറം), പേരാമ്പ്ര(കോഴിക്കോട്), തലശേരി(കണ്ണൂര്‍) എന്നിവിടങ്ങളിലാണ് പുതുതായി ആരംഭിക്കുന്ന കേന്ദ്രങ്ങള്‍. ഇതിനായി പ്രിന്‍സിപ്പല്‍(ഏഴ്), ഡേറ്റാ എന്‍ട്രി ഓപറേറ്റര്‍(ഏഴ്), യുഡി ക്ലാര്‍ക്ക്(ഏഴ്) എന്നിങ്ങനെ 21 താല്‍ക്കാലിക തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. മുസ്്‌ലിം, ക്രിസ്ത്യന്‍, ഈഴവ, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഈ പരിശീലനകേന്ദ്രങ്ങളുടെ പ്രയോജനം ലഭിക്കും. 

Tags:    

Similar News