സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണയുമായി നെതര്‍ലന്‍ഡ്

നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി.

Update: 2019-05-10 09:08 GMT

തിരുവനന്തപുരം: നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കേരളവുമായി സഹകരിക്കുന്നതിനുള്ള താൽപര്യവും സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണയും അവര്‍ അറിയിച്ചു.

വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികളാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇതില്‍ അടിസ്ഥാന സൗകര്യം ജല മാനേജ്മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക, ജല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അര്‍ക്കാഡിസ്, റോയല്‍ ബോസ്‌ക്കലിസ് വെസ്റ്റ്മിനിസ്റ്റര്‍, ഡെല്‍റ്റാറെസ്, ഡച്ച് ഗ്രീന്‍ഹൗസ് ഡെല്‍റ്റ, റോയല്‍ ഹാസ്‌ക്കണിങ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് നെതല്‍ലന്‍ഡ്സ് ഇന്‍ഡസ്ട്രി ആന്റ് എംപ്ലോയേഴ്സിന്റെ വിഎന്‍ഒ എന്‍സി ഡബ്ല്യു പ്രസിഡന്റ് ഹാന്‍സ് ഡി ബോര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

നൂര്‍വാര്‍ഡിലെ റൂം ഫോര്‍ റിവര്‍ പദ്ധതി സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നദിക്ക് കൂടുതല്‍ വിസ്തൃതി നല്‍കുന്നതിലൂടെ വെള്ളപ്പൊക്ക വേളയില്‍ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്.

Tags: