കൊച്ചിയില്‍ നിന്നും സൗദിയിലേക്കും മലേസ്യയിലേക്കും രണ്ടു വിമാനകമ്പനികള്‍ സര്‍വീസ് റദ്ദാക്കി

സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയിലേക്കുള്ള സര്‍വീസും മലിന്‍ഡോ എയര്‍ലൈന്‍സിന്റെ ക്വാലാലംപൂരിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.ഈ മാസം 4,8,9,10,13 ദിവസങ്ങളില്‍ സൗദി എയര്‍ ലൈന്‍സിന്റെ എസ് വി 784 എന്ന വിമാനം ജിദ്ദയിലേക്കും മലിന്‍ഡോ എയര്‍ലൈന്‍സിന്റെ ഒഡി 237 എന്ന വിമാനം ഇന്നും ഈ മാസം 4,9,10,14 തിയതികളിലും ക്വാലാലംപൂരിലേക്കും സര്‍വീസ് നടത്തില്ല

Update: 2020-03-02 12:09 GMT

കൊച്ചി:നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സൗദി അറേബ്യയിലേക്കും മലേസ്യയിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി.സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയിലേക്കുള്ള സര്‍വീസും മലിന്‍ഡോ എയര്‍ലൈന്‍സിന്റെ ക്വാലാലംപൂരിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.ഈ മാസം 4,8,9,10,13 ദിവസങ്ങളില്‍ സൗദി എയര്‍ ലൈന്‍സിന്റെ എസ് വി 784 എന്ന വിമാനം ജിദ്ദയിലേക്കും മലിന്‍ഡോ എയര്‍ലൈന്‍സിന്റെ ഒഡി 237 എന്ന വിമാനം ഇന്നും ഈ മാസം 4,9,10,14 തിയതികളിലും ക്വാലാലംപൂരിലേക്കും സര്‍വീസ് നടത്തില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സാങ്കേതിക കാരണങ്ങളാലാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന സര്‍വീസ് റദ്ദാക്കിയതെന്നാണ് സൂചന. ദൂബായില്‍ നിന്നും ഇറ്റലിയില്‍ നിന്നും എത്തിയ രണ്ടു വ്യക്തികള്‍ക്ക് ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ സ്ഥീരികരിച്ച സാഹര്യം കൂടി കണക്കിലെടുത്താണ് സര്‍വീസ് റദ്ദാക്കലെന്നാണ് വിവരം.

Tags:    

Similar News