നെടുമ്പാശേരി വിമാനത്താവളം: ലാഭവിഹിതമായി സിയാല്‍ 33.49 കോടി രൂപ സര്‍ക്കാരിന് കൈമാറി

സംസ്ഥാന സര്‍ക്കാരിന് 32.42 ശതമാനം ഓഹരിയാണ് സിയാലില്‍ ഉള്ളത്. 2019-20 സാമ്പത്തിക വര്‍ഷം കമ്പനി 655.05 കോടിരൂപയുടെ മൊത്തവരുമാനവും 204.05 കോടി രൂപയുടെ ലാഭവും നേടിയിരുന്നു. 27 ശതമാനം ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുത്തിരുന്നു

Update: 2021-01-23 04:52 GMT

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ 2019-20 വര്‍ഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍)സംസ്ഥാന സര്‍ക്കാരിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍ ആണ് ചെക്ക് കൈമാറിയത്.

സംസ്ഥാന സര്‍ക്കാരിന് 32.42 ശതമാനം ഓഹരിയാണ് സിയാലില്‍ ഉള്ളത്. 2019-20 സാമ്പത്തിക വര്‍ഷം കമ്പനി 655.05 കോടിരൂപയുടെ മൊത്തവരുമാനവും 204.05 കോടി രൂപയുടെ ലാഭവും നേടിയിരുന്നു. 27 ശതമാനം ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുത്തിരുന്നു. 2003-04 മുതല്‍ സിയാല്‍ ലാഭവിഹിതം നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ മൊത്തം വിതരണം ചെയ്ത ലാഭവിഹിതം മുടക്കുമുതലിന്റെ 282 ശതമാനമായി. 31 രാജ്യങ്ങളില്‍ നിന്നായി 19,000-ല്‍ അധികം നിക്ഷേപകരാണ് സിയാലിനുള്ളത്.

Tags:    

Similar News