നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ 300 ഗ്രാം സ്വര്‍ണമാണ് രണ്ട് യാത്രക്കാരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ടു യാത്രക്കാര്‍ കസ്റ്റഡിയില്‍.മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ 300 ഗ്രാം സ്വര്‍ണമാണ് രണ്ട് യാത്രക്കാരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തില്‍ വലിയ ക്യാപ്സൂളില് ഒളിപ്പിച്ച നിലയിലായിരുന്നു.സംശയം തോന്നിയ ഇവരെ ആശുപത്രിയിലെത്തിച്ച് എക്സ്-റേക്ക് വിധേയമാക്കിയാണ് സ്വര്‍ണക്കടത്ത് സ്ഥിരീകരിച്ചത്.