നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചു

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റെലിജന്‍സ് ( ഡിആര്‍ഐ) വിഭാഗവും കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്

Update: 2021-07-08 13:53 GMT

കൊച്ചി:നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. യാത്രക്കാരന്‍ പിടിയില്‍.ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റെലിജന്‍സ് ( ഡിആര്‍ഐ) വിഭാഗവും കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

ദുബൈയില്‍ നിന്നും എത്തിയ യാത്രക്കാരനായ മലപ്പുറം സ്വദേശി ഷെരീഫാണ് പിടിയിലായത്. രണ്ട് കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കുട്ടികള്‍ കളിക്കുന്ന കാറിനകത്തും സ്പീക്കറിനകത്തും സ്വര്‍ണ പ്ലേറ്റുകളാക്കി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 18 സ്വര്‍ണ പ്ലേറ്റുകളാണ് ഇതില്‍ നിന്നും കണ്ടെടുത്തത്. രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടാനായത്

Tags:    

Similar News