നെടുമങ്ങാട് പോലിസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രചാരകന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലിസ് ഹൈക്കോടതിയില്‍

സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയച്ചു. 2019 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ്പ്രവേശിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Update: 2019-03-28 17:26 GMT

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നെടുമങ്ങാട് പോലിസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ ഒന്നാം പ്രതിയും ആര്‍എസ്എസ് പ്രചാരകനുമായ പ്രവീണിന്റെ ജാമ്യം റദ്ദാക്കാന്‍ പോലിസ് ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയച്ചു. 2019 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ്പ്രവേശിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു പ്രവീണ്‍ ഒന്‍പത് കേസികളില്‍ പ്രതിയാണ്. സമാന കേസുകളിലെ പല പ്രതികളെയും പിടികൂടാനുണ്ട്. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചതിലൂടെ കേസിലെ പ്രതികളെ കണ്ടെത്തുന്നതിനു കഴിയാതെ പോകുകയാണ്. പ്രവീണിനു ജാമ്യം അനുവദിച്ചതിലൂടെ കേസിലെ സാക്ഷികളെയും തെളിവുകളെയും സാരമായ നിലയില്‍ ബാധിക്കും. അതുകൊണ്ടു ഇയാള്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്നു കേസിലെ എതിര്‍കക്ഷികള്‍ക്ക് സ്പീഡ് പോസ്റ്റില്‍ നോട്ടിസ് പുറപ്പെടുവിച്ചു. ജസ്റ്റിസ് വി രാജാവിജയരാഘവനാണ് ഹരജി പരിഗണിച്ചത്.  

Tags:    

Similar News