നവമലയാളി സാംസ്‌കാരിക പുരസ്‌കാരം കെ സച്ചിദാന്ദന്

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

Update: 2019-01-23 16:50 GMT

കൊച്ചി: ഈ വര്‍ഷത്തെ നവമലയാളി സാംസ്‌കാരിക പുരസ്‌കാരം പ്രശസ്ത കവി കെ സച്ചിദാന്ദന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി എന്‍ ഗോപീകൃഷ്ണന്‍, അബ്ദുല്‍ ഗഫൂര്‍, മുരളി വെട്ടത്ത്, സ്വാതി ജോര്‍ജ്ജ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. ജനുവരി 27നു കൊടുങ്ങല്ലൂര്‍ പണിക്കേഴ്‌സ് ഗാര്‍ഡന്‍ ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ബി ആര്‍ പി ഭാസ്‌കര്‍ പുരസ്‌കാരം നല്‍കും. കെ ജി ശങ്കരപ്പിള്ളയ്ക്കും ആനന്ദിനുമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയത്. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.




Tags:    

Similar News