ദേശീയ പോലിസ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പ്:കേരളാ പോലിസ് റണ്ണറപ്പ്
158 പോയിന്റ് നേടിയ ബിഎസ്എഫിനാണ് ഒന്നാം സ്ഥാനം
വിശാഖപട്ടണം: 67ാമത് അഖിലേന്ത്യാ പോലിസ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളാ പോലിസ് റണ്ണറപ്പായി. അഖിലേന്ത്യ പോലിസ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളാ പോലിസിന് ഈ ബഹുമതി ലഭിക്കുന്നത്. ഒന്നാം സ്ഥാനം 158 പോയിന്റ് നേടിയ ബിഎസ്എഫിനാണ്. പഞ്ചാബ് മൂന്നാം സ്ഥാനം നേടി. സംസ്ഥാന പോലിസ് വിഭാഗത്തില്‍ 114 പോയിന്റോടെ കേരളാ പോലിസിനാണ് ഒന്നാം സ്ഥാനം. 1997നു ശേഷം ആദ്യമായാണ് കേരളം സംസ്ഥാന പോലിസ് വിഭാഗത്തില്‍ ഒന്നാമതെത്തുന്നത്. പഞ്ചാബ് രണ്ടാം സ്ഥാനവും ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 100 മീറ്റര്‍ ഫ്രീസ്റ്റെല്‍ വിഭാഗത്തില്‍ 52.53 സെക്കന്ഖോടെ കേരളാ പോലിസിന്റെ സജന് പ്രകാശ് സ്വര്‍ണം നേടി സ്വന്തം റിക്കോര്‍ഡ് നിലനിര്‍ത്തി. മീറ്റീന്റെ മികച്ച നീന്തല്‍ താരമായി സജന് പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. 6 സ്വര്‍ണവും 2 വെങ്കലവുമാണ് ലഭിച്ചത്. ഇതില്‍ 5 സ്വര്‍ണം വ്യക്തിഗത ഇനത്തിലും മറ്റു മൂന്നു മെഡലുകള്‍ മീറ്റ് റെക്കോഡുമാണ്. കേരളാ പോലിസിന്റെ 10 താരങ്ങള്‍ അടങ്ങിയ സംഘത്തില്‍ 7 പേരാണ് നേട്ടങ്ങള്‍ സ്വന്തമാക്കിയത്.