മൗലാനാ ഈസാ മമ്പഈ; വിടപറഞ്ഞത് ധീരതയുള്ള പണ്ഡിത നേതൃത്വം: നാസറുദ്ദീന്‍ എളമരം
ദൈവമാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കുകയും നിശ്ചയദാര്‍ഢ്യമുള്ള ഒരു സംഘത്തിന് ധീരതയോടെ നേതൃത്വം നല്‍കുകയും ചെയ്ത മാതൃകാ പണ്ഡിതനായിരുന്നു അന്തരിച്ച മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ എന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം.
കോഴിക്കോട്: ദൈവമാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കുകയും നിശ്ചയദാര്‍ഢ്യമുള്ള ഒരു സംഘത്തിന് ധീരതയോടെ നേതൃത്വം നല്‍കുകയും ചെയ്ത മാതൃകാ പണ്ഡിതനായിരുന്നു അന്തരിച്ച മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ എന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം.
വ്യവസ്ഥയുടെ ഓരം ചേര്‍ന്ന് നില്‍ക്കലും ഭരണാധികാരികളുടെ മുമ്പില്‍ ആനുകൂല്യത്തിന് വരിനില്‍ക്കലും പണ്ഡിതന്റെ യോഗ്യതയായി സ്വയം കരുതിപ്പോരുന്ന സാമ്പ്രദായികത നിശ്ചയിച്ച ശീലങ്ങള്ക്കിടയിലാണ് സത്യം തുറന്ന് പറയാനും അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനുമുള്ള ധൈര്യം കാണിക്കുകയും ആ നിലക്കുള്ള ഒരു പണ്ഡിത സംഘത്തെ തന്നെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
ഇസ്ലാമിന്റെ ശത്രുക്കളോട് കടുത്ത വെറുപ്പ് പുലര്‍ത്തിയിരുന്ന മൗലാന പരസ്പരമുള്ള ഐക്യത്തിനും ഒരുമിച്ച് ചേരലിനും വളരെ ആഗ്രഹിച്ചിരുന്നു. ജീവിതത്തിലുടനീളം അതീവ സൂക്ഷ്മത പുലര്‍ത്തിയിരുന്ന ഈസ മൗലവി ഭൗതികതക്ക് പിറകെ പോകുന്ന പണ്ഡിതര്‍ക്ക് മാതൃകയാണ്.
അല്ലാഹു അദ്ദേഹത്തെ പൂര്‍ണ്ണമായും സ്വീകരിക്കട്ടെ. പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും സ്വര്‍ഗം നല്കി അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.