കോൺഗ്രസ് പാർട്ടിയിൽ മുഴുവൻ പുഴുക്കുത്തുകൾ: എൻ പീതാംബരക്കുറുപ്പ്

രാജാവാന്നെന്നാണ് സംസ്ഥാന നേതൃത്വത്തിലുള്ള ചിലരുടെ ഭാവം. വട്ടിയൂർക്കാവ് സീറ്റിൽ തന്നെ മൽസരിപ്പിക്കാമെന്നാണ് ഇവർ പറഞ്ഞത്.

Update: 2019-10-25 06:35 GMT

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ മുഴുവൻ പുഴുക്കുത്തുകളാണുള്ളതെന്ന് മുതിർന്ന നേതാവും മുൻ എം.പിയുമായ എൻ പീതാംബരക്കുറുപ്പ്. രാജാവാന്നെന്നാണ് സംസ്ഥാന നേതൃത്വത്തിലുള്ള ചിലരുടെ ഭാവം. വട്ടിയൂർക്കാവ് സീറ്റിൽ തന്നെ മൽസരിപ്പിക്കാമെന്നാണ് ഇവർ പറഞ്ഞത്.

എഐസിസി നേതാക്കളടക്കം തന്നെ വിളിച്ച് അഭിനന്ദിച്ചിചിരുന്നു. ഒടുവിൽ സ്വാഹ. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയാം. തനിക്ക് പിന്നാലെ വന്നവരെ അടിച്ചോടിക്കന്നതും മുന്നേ പോയവരെ ഒതുക്കുന്നതും എല്ലാം കണ്ടവനാണ് താനെന്നും പീതാംബരകുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

Tags: