അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മൂന്നു വയസുകാരന്റെ കബറടക്കം ഇന്ന്

കളമശേരി പാലയ്ക്ക മുകള്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഇന്ന് രാവിലെ 11 നാണ് കബറടക്കം നടക്കുന്നത്.മൃതദേഹം കബറടക്കുന്നതിനു മുമ്പായി കൂട്ടിയുടെ മൃതദേഹം കാണാന്‍ മാതാവ് ജാര്‍ഖണ്ഡ് സ്വദേശി ഹെന(28)നയക്ക് കാണാന്‍ അവസരം നല്‍കും. ഇത് സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുകയാണ്.സംഭവത്തില്‍ നേരത്തെ ഹെനയെ ഏലൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Update: 2019-04-20 04:30 GMT

കൊച്ചി: ആലുവ ഏലൂരില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മൂന്നു വയസുകാരന്റെ മൃതദേഹം ഇന്ന് കബറടക്കും. കളമശേരി പാലയ്ക്ക മുകള്‍ ജുമാ മസ്ജിദില്‍ ഇന്ന് രാവിലെ 11 നാണ് കബറടക്കം നടക്കുന്നത്.മൃതദേഹം കബറടക്കുന്നതിനു മുമ്പായി കൂട്ടിയുടെ മൃതദേഹം കാണാന്‍ മാതാവ് ജാര്‍ഖണ്ഡ് സ്വദേശി ഹെന(28)നയക്ക് കാണാന്‍ അവസരം നല്‍കും. ഇത് സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുകയാണ്.സംഭവത്തില്‍ നേരത്തെ ഹെനയെ ഏലൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.കുട്ടിയുടെ പിതാവ് ഷഹജാദ് ഖാനെയും പോലീസ് ഇന്നു ചോദ്യം ചെയ്യും. ഇദ്ദേഹത്തെയും അറസ്റ്റു ചെയ്യുമെന്നാണ് സൂചന.

ബുധനാഴ്ച പതിനൊന്നോടെ ഭക്ഷണം നല്‍കുമ്പോള്‍ അടുക്കളയിലെ സ്ലാബില്‍ നിന്ന് വീണ് കുട്ടിയുടെ ബോധം പോയെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നേരത്തെ മര്‍ദ്ദിച്ചതിന്റെയും പൊള്ളലേല്‍പിച്ചതിന്റെയും പാടുകളുണ്ടായിരുന്നു. കാലുകളില്‍ അടിയേറ്റിരുന്നു. ഇതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലിസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ശ്വാസം കഴിക്കാനും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.തലയോട്ടിക്കും തലച്ചോറിനും പരിക്കേറ്റതിനെതുടര്‍ന്ന് കട്ട പിടിച്ച രക്തം മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം നീക്കം ചെയ്തുവെങ്കിലും ഇന്നലെ രാവിലെ 9.45 ഓടെ കുട്ടി മരിച്ചു.

കളമശേരിയില്‍ മെട്രോ സൈറ്റില്‍ ജെസിബി ഡ്രൈവറായി ജോലി ചെയ്യുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ഷഹജാദ് ഖാന്റെ ഭാര്യയാണ് ഹെന. അറസ്റ്റ് ചെയ്ത ഹെനയെ ഏലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇവരെ മെഡിക്കല്‍ പരിശോധനയും നടത്തി. അമ്മയും കുട്ടിയും 20 ദിവസം മുമ്പാണ് കേരളത്തിലെത്തിയത്. ഷഹജാദ് ഖാന്‍ ഒരുവര്‍ഷമായി കേരളത്തിലുണ്ട്.കുടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡിലേക്കും ബംഗാളിലേക്കും പ്രത്യേക പോലിസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ നിയമപരമായി വിവാഹം കഴിച്ചതാണോയെന്നതടക്കം ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. വേണമെങ്കില്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളിലേക്കും അന്വേഷണസംഘം കടന്നേക്കും.

Tags:    

Similar News