അന്നമനട കുമ്പിടിയില്‍ സഹോദരന്റെ അടിയേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

മുന്‍പ് മറ്റൊരു കൊലക്കേസില്‍ ജയിലില്‍ ആയിരുന്ന പ്രതി മാനസിക രോഗിയാണ്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജാമ്യത്തില്‍ ആയിരുന്നു.

Update: 2020-09-22 17:49 GMT
മാള: അന്നമനട ഗ്രാമപ്പഞ്ചായത്തിലെ കുമ്പിടിയില്‍ സഹോദരനെ കൊലപ്പെടുത്തി. കുമ്പിടി നാലുകണ്ടന്‍ ആന്റു (57) വാണ് സഹോദരന്‍ പോളി(67)ന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് സംഭവം. കമ്പിവടി കൊണ്ടും മറ്റും അടിച്ചതിനാല്‍ ഗുരുതരമായി പരിക്കേറ്റു. 7.30 മണിയോടെ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ വച്ച് മരണപെടുകയായിരുന്നു.

മുന്‍പ് മറ്റൊരു കൊലക്കേസില്‍ ജയിലില്‍ ആയിരുന്ന പ്രതി മാനസിക രോഗിയാണ്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജാമ്യത്തില്‍ ആയിരുന്നു. മാള പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Tags:    

Similar News