മൂന്നാറിലെ അനധികൃത നിര്‍മാണം: അധികൃതര്‍ തന്നെ നിയമ ലംഘകരാകുമ്പോള്‍ കോടതി ഉത്തരവ് ആരു നടപ്പാക്കുമെന്ന് ഹൈക്കോടതി

കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി പഞ്ചായത്തിന് നിര്‍ദേശം നല്‍കി.റനവ്യു വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്നതെന്നും പഞ്ചായത്ത് തന്നെയാണ് നിയമ ലംഘനം നടത്തുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു

Update: 2019-03-22 14:04 GMT

കൊച്ചി: അധികൃതര്‍ തന്നെ നിയമ ലംഘകരാകുമ്പോള്‍ കോടതി ഉത്തരവ് ആരു നടപ്പാക്കുമെന്ന് ഹൈക്കോടതി.മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിന് വില്ലേജ് ഓഫിസര്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോ സ്‌റ്റേ ചെയ്യണമെന്നും ആര്‍ഡിഒയക്ക് നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി പഞ്ചായത്തിന് നിര്‍ദേശം നല്‍കി.

റനവ്യു വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്നതെന്നും പഞ്ചായത്ത് തന്നെയാണ് നിയമ ലംഘനം നടത്തുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.നിയമലംഘനത്തിന് പഞ്ചായത്തിനെതിരെയും നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.ആരാണ് പഞ്ചായത്ത് സെക്രട്ടറിയെന്നും അനധികൃത നിര്‍മാണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പഞ്ചായത്ത് അറിഞ്ഞിട്ടില്ലേയെന്നും കോടതി ആരാഞ്ഞു.പഞ്ചായത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വില്ലേജ് ഓഫിസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്

Tags:    

Similar News