മുനമ്പത്ത് നടന്നത് വിദേശത്തേയ്ക്കുള്ള അനധികൃത കുടിയേറ്റമെന്ന്; ഹൈക്കോടതിയില്‍ പോലിസിന്റെ സത്യവാങ്മൂലം

മനുഷ്യകടത്തിന് കേസെടുക്കാന്‍ മതിയായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല.ഇരകളെ കണ്ടെത്തി ചോദ്യം ചെയ്താലെ മനുഷ്യക്കടത്ത് ആണോ എന്നു വ്യക്തമാകു.സംഭവത്തിനു പിന്നില്‍ പ്രേരണയോ ചൂഷണമോ തട്ടിപ്പോ ഉളളതായി തെളിവില്ല. മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍ ശ്രീലങ്കന്‍ സ്വദേശി ശ്രീകാന്തന്‍ ആണ്.ഇയാളടക്കം ഒമ്പതു പേരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും പോലിസ് സത്യാവാങ്മൂലത്തില്‍ വിശദീകരിച്ചു.

Update: 2019-03-19 13:43 GMT

കൊച്ചി:മുനമ്പത്ത് നടന്നത് വിദേശത്തേയ്ക്കുള്ള അനധികൃത കുടിയേറ്റമാണെന്നും മനുഷ്യകടത്തിന് കേസെടുക്കാന്‍ മതിയായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി പോലിസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.ഇരകളെ കണ്ടെത്തി ചോദ്യം ചെയ്താലെ മനുഷ്യക്കടത്ത് ആണോ എന്നു വ്യക്തമാകു.സംഭവത്തിനു പിന്നില്‍ പ്രേരണയോ ചൂഷണമോ തട്ടിപ്പോ ഉളളതായി തെളിവില്ല. മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍ ശ്രീലങ്കന്‍ സ്വദേശി ശ്രീകാന്തന്‍ ആണെന്നും ഇയാളടക്കം ഒമ്പതു പേരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും പോലിസ് സത്യാവാങ്മൂലത്തില്‍ വിശദീകരിച്ചു.സ്ത്രീകളും കുട്ടികളും അടക്കം 87 പേരാണ് ബോട്ടില്‍ കടന്നതെന്നും ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പോലീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.ഓസ്‌ട്രേലിയ,ന്യൂസിലന്റ് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പുതിയ വിവരങ്ങള്‍ തേടുന്നുണ്ടെന്നും പോലിസ് കോടതിയെ അറിയിച്ചു.മുനമ്പം മനുഷ്യകടത്തിനെക്കുറിച്ചുള്ള അന്വേഷണം വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ സമയം വേണമെന്നും പോലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Tags:    

Similar News