ഗവര്‍ണർ ബിജെപിയുടെ അംഗീകൃത ഏജന്റിനെപ്പോലെ: മുല്ലപ്പള്ളി

പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയുടെ ഏക എംഎല്‍എ പോലും അനുകൂലിച്ചു. എന്നിട്ടാണ് ഗവര്‍ണ്ണറുടെ വിചിത്രമായ നിലപാട്.

Update: 2020-01-02 12:15 GMT

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളിയ കേരള ഗവര്‍ണ്ണര്‍ ബിജെപിയുടെ അംഗീകൃത ഏജന്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ നിയമസഭയക്ക് സ്വാതന്ത്ര്യമുണ്ട്. അതിനു ഭരണഘടനപരമായ സാധ്യതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് നിയമജ്ഞരാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് പോലെയാണ് ഗവര്‍ണ്ണറുടെ ചില പ്രതികരണം. ഗവര്‍ണ്ണര്‍ ഔദ്യോഗിക പദവിയോട് നീതിപുലര്‍ത്തിയില്ല. ഗവര്‍ണ്ണറുടെ നടപടി അംഗീകരിക്കാനാവില്ല.

ഭരണഘടനാ പദവികളോട് എന്നും തികഞ്ഞ ആദരവ് പ്രകടിപ്പിച്ച വ്യക്തിയാണ് താന്‍. ഗവര്‍ണ്ണറോട് ഒരു വ്യക്തി വൈരാഗ്യവും ഇല്ല. യൂത്ത് കോണ്‍ഗ്രസ്സ് കാലം മുതല്‍ അദ്ദേഹവുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി തനിക്ക് അദ്ദേഹത്തെ അറിയാം.

പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയുടെ ഏക എംഎല്‍എ പോലും അനുകൂലിച്ചു. എന്നിട്ടാണ് ഗവര്‍ണ്ണറുടെ വിചിത്രമായ നിലപാടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

Similar News