ലോക്‌നാഥ് ബെഹ്‌റ നരേന്ദ്രമോഡിയെയും അമിത്ഷായെയും വെള്ളപൂശുന്ന റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ താന്‍ പ്രസ്തുത ഫയലുകള്‍ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ യൂത്ത് ലീഗ് യുവജനയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

Update: 2018-12-03 09:18 GMT

വടകര : ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്‍ഐഎ ഉപ മേധാവിയായിരുന്നപ്പോള്‍ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും അമിത്ഷായെയും വെള്ളപൂശുന്ന റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ താന്‍ പ്രസ്തുത ഫയലുകള്‍ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ യൂത്ത് ലീഗ് യുവജനയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോഡിയെ വധിക്കാനെത്തിയ ഭീകരര്‍ എന്നാരോപിച്ച് മലയാളിയായ പ്രാണേഷ്‌കുമാറിനെയും മുംബൈ സ്വദേശിനി ഇസ്രത് ജഹാനെയും മറ്റ് രണ്ടു പേരെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍. മോഡിക്കും അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായ്ക്കും വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന ആരോപണമുയര്‍ന്നിരുന്നുവെങ്കിലും സിബിഐയും എന്‍ഐഎയും തെളിവില്ലെന്ന് കണ്ട് ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.


Tags:    

Similar News