കാലവര്‍ഷം ജൂണ്‍ രണ്ടാം വാരത്തിലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയിട്ടുണ്ട്. ആന്‍ഡമാന്‍ ദ്വീപ്, ശ്രീലങ്ക വഴിയാണ് കേരളത്തിലേക്ക് കാലവര്‍ഷം എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതിന് പത്ത് ദിവസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തല്‍.

Update: 2019-05-30 05:47 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനം കുറവുണ്ടായി. കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തില്‍ ജൂണ്‍ മാസം പിറക്കുന്നതിനു മുമ്പ് കാലവര്‍ഷം എത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് 29നും 2017ല്‍ മെയ് 30നും കേരളത്തില്‍ കാലവര്‍ഷം എത്തി. 2016ലാണ് ഇതിന് മുമ്പ് കാലവര്‍ഷം വൈകിയത്. ജൂണ്‍ എട്ടിനാണ് അന്ന് കാലവര്‍ഷം എത്തിയത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയിട്ടുണ്ട്.

ആന്‍ഡമാന്‍ ദ്വീപ്, ശ്രീലങ്ക വഴിയാണ് കേരളത്തിലേക്ക് കാലവര്‍ഷം എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതിന് പത്ത് ദിവസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷം വൈകിയെത്തിയാലും മഴയില്‍ കുറവുണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്.

Tags:    

Similar News