കൊച്ചിയില്‍ ആധുനിക ചൂതാട്ട കേന്ദ്രം കണ്ടെത്തി; നടത്തിപ്പുകാരന്‍ അറസ്റ്റില്‍

നോര്‍ത്ത് പറവൂര്‍ എളന്തിക്കര ടിപ്‌സണ്‍ ഫ്രാന്‍സിസ്(33)നെയാണ് പോലിസ് അറസ്റ്റു ചെയ്തത്.

Update: 2021-12-06 16:28 GMT

കൊച്ചി: മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഫ് ളാറ്റുകളില്‍ നടത്തിയ റെയ്ഡില്‍ ആധുനിക ചൂതാട്ട കേന്ദ്രം പോലിസ് കണ്ടെത്തി.നടത്തിപ്പുകാരന്‍ അറസ്റ്റില്‍.നോര്‍ത്ത് പറവൂര്‍ എളന്തിക്കര ടിപ്‌സണ്‍ ഫ്രാന്‍സിസ്(33)നെയാണ് പോലിസ് അറസ്റ്റു ചെയ്തത്.ഇയാളില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു.


സൈജു തങ്കച്ചന്റെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്‌നിഫര്‍ ഡോഗിനെയും, നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ കിറ്റും ഉള്‍പ്പെടുത്തി തൃക്കാക്കര,ചിലവന്നൂര്‍, പനങ്ങാട്,, മരട് എന്നിവടങ്ങളിലെ ഫഌറ്റുകളിലും ഹോംസ്‌റ്റേയിലുമായി പോലിസ് നടത്തിയ റെയ്ഡിനിടെയാണ് ചിലവന്നൂരിലെ ഫ് ളാറ്റില്‍ അത്യാധുനീക സംവിധാനങ്ങളോടു കൂടി പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രം പോലീസ് കണ്ടെത്തിയത്.


പോലിസിന്റെയും മറ്റും പിടിയില്‍ പെടാതിരിക്കാനായി പണത്തിന് പകരം പ്ലാസ്റ്റിക് രൂപത്തിലുള്ള കൊയിനുകളാണ് ചൂതാട്ടത്തിനായി ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ വിവിധ ഡിനോമിനേഷനിലുള്ള പ്ലാസ്റ്റിക് കൊയിനുകളും , കളിക്കാനുപയോഗിക്കുന്ന ചീട്ടും ഇയാളില്‍ നിന്നും പിടിച്ചെടുത്തതായി പോലിസ് വ്യക്തമാക്കി. കളിക്കാന്‍ വരുന്നവരില്‍ നിന്നും പണം മുന്‍കൂറായി വാങ്ങിയാണ് ചൂതാട്ടത്തില്‍ പങ്കെടുപ്പിച്ചിരുന്നത് . കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ , എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് സംഘടിപ്പിച്ചത്.

Tags:    

Similar News