പൂനെയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
മുംബൈ: പൂനെയിലെ വഡ്ഗാവ്‌ശേരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി വൈശാഖ് നമ്പ്യാരു(40)ടെ മൃതദേഹമാണ് കണ്ടെത്തിയത്. വൈശാഖും മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തും സഞ്ചരിച്ച കാര്‍ ഞായറാഴ്ച രാത്രിയാണ് സത്താറ ജില്ലയിലെ കൊയിന ഡാമിലേക്കുള്ള വഴിയില്‍ കൊക്കയിലേക്ക് മറിഞ്ഞത്. ശനിയാഴ്ച വൈശാഖും സുഹൃത്ത് നിതീഷ് ഷേലാരും കൂടിയാണ് കൊയ്‌ന അണക്കെട്ടിലേക്ക് വിനോദയാത്ര പോയത്. വൈശാഖിന്റെ സുഹൃത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് വൈശഖിനായുള്ള തിരച്ചില്‍ വൈകിയത്. പുനെ വഡ്ഗാവ്‌ശേരിയില്‍ താമസിക്കുന്ന പെരളശ്ശേരി സ്വദേശി ശശി നമ്പ്യാരുടെയും പ്രസന്നയുടെയും മകനാണ് വൈശാഖ് നമ്പ്യാര്‍.