കെ എം ബഷീറിന്റെ മരണം: അപകടമുണ്ടാക്കിയത് ശ്രീറാമിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങെന്ന് ഗതാഗതമന്ത്രി

നിയമസഭയിൽ പി കെ ബഷീറിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം, ശ്രീറാം മദ്യപിച്ചിരുന്നോ എന്നതിന് മറുപടിയില്ല.

Update: 2019-11-11 05:34 GMT

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീർ മരിക്കാനിടയായ അപകടം ശ്രീറാം വെങ്കട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലമെന്ന് ഗതാഗതമന്ത്രി. വെള്ളയമ്പലത്ത് നിന്നും എൽഎംഎസ് ഭാഗത്തേക്ക് ഉദാസീനമായും അശ്രദ്ധയോടും അപകടകരമായും കാറോടിച്ചതാണ് അപകട കാരണമെന്നാണ് പോലിസ് റിപോർട്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.



നിയമസഭയിൽ പി കെ ബഷീറിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം, ശ്രീറാം മദ്യപിച്ചിരുന്നോ എന്നതിന് മറുപടിയില്ല. അപകടത്തിൽ നിയമനടപടി സ്വീകരിക്കേണ്ടത് പോലിസാണ്. എന്നാൽ ശ്രീറാമിന്റെ ലൈസൻസ് ഒരു വർഷത്തേക്കും കാറുടമയായ വഫയുടെ ലൈസൻസ് മൂന്നു മാസത്തേക്കും സസ്പെന്റ് ചെയ്തു. അപകടത്തെ കുറിച്ച് മറ്റ് റിപോർട്ടുകൾ ഒന്നും പോലിസ് നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News