'കാര്യങ്ങള്‍ കട്ടപ്പൊകയാണ്, മഴ പെയ്യാന്‍ എല്ലാവരും പ്രാര്‍ഥിക്കണം': എം എം മണി

മന്ത്രി ഈശ്വര വിശ്വാസികളെയെല്ലാം ട്രോളിയിരിക്കുകയാണെന്നും എം എം മണി നടത്തിയത് സര്‍ക്കാസമാണെന്നും സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ട്.

Update: 2019-07-16 09:17 GMT

കൂത്താട്ടുക്കുളം: മഴ പെയ്യാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി. നിങ്ങള്‍ എല്ലാവരും പ്രാര്‍ഥിക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കട്ടപ്പൊകയാണ്. സര്‍വമത പ്രാര്‍ഥന നടത്തിയാലും കുഴപ്പമില്ല. മഴ പെയ്യണം. മഴ പെയ്തില്ലെങ്കില്‍ ഞങ്ങള്‍ ആപത്തിലാണ് എന്നു പറഞ്ഞ് വേണം പ്രാര്‍ഥിക്കാനെന്നും എം എം മണി പറഞ്ഞു. എന്നാല്‍, നിരീശ്വരവാദിയായതിനാല്‍ താന്‍ പ്രാര്‍ഥിക്കില്ലെന്നും മണി പറഞ്ഞു. പാലക്കുഴ പഞ്ചായത്തില്‍ ശുദ്ധജല വിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴ കുറഞ്ഞതിനാല്‍ ഗുരുതരമായ വൈദ്യുതി പ്രതിസന്ധി വരുമെന്നും അതൊഴിവാക്കാനാണ് എല്ലാവരും പ്രാര്‍ഥിക്കേണ്ടതെന്നും എം എം മണി പറഞ്ഞു.

എന്നാല്‍, മന്ത്രി ഈശ്വര വിശ്വാസികളെയെല്ലാം ട്രോളിയിരിക്കുകയാണെന്നും എം എം മണി നടത്തിയത് സര്‍ക്കാസമാണെന്നും സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ട്.

സംസ്ഥാനത്ത് ഉടനടി വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി കഴിഞ്ഞ ദിവസം അറിയിച്ചു. നിലവില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ സാഹചര്യമില്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. അതേസമയം, ഓഗസ്റ്റിന് ഒന്നിന് വീണ്ടും യോഗം ചേരുമെന്നും കെഎസ്ഇബി അറിയിച്ചു.

Tags:    

Similar News