തൃശൂര്‍പൂരം: സര്‍ക്കാര്‍ നിയമോപദേശം തേടുമെന്ന് മന്ത്രി കടകംപള്ളി

ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വിഷയത്തിലെ സാങ്കേതിക തടസ്സങ്ങള്‍ വിശദമായി പരിശോധിക്കും. മുഖ്യമന്ത്രി യൂറോപ്പില്‍ നിന്ന് തിരിച്ചെത്തിയാലുടനെ ആന ഉടമകള്‍ ഉന്നയിച്ച വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Update: 2019-05-09 19:31 GMT

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച്ച ഉച്ചയോടെ തീരുമാനമുണ്ടാകും. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും കടകംപള്ളി പറഞ്ഞു.

ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വിഷയത്തിലെ സാങ്കേതിക തടസ്സങ്ങള്‍ വിശദമായി പരിശോധിക്കും. മുഖ്യമന്ത്രി യൂറോപ്പില്‍ നിന്ന് തിരിച്ചെത്തിയാലുടനെ ആന ഉടമകള്‍ ഉന്നയിച്ച വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിബന്ധന ആന ഉടമകള്‍ അംഗീകരിച്ചെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

മന്ത്രിമാാരുമായി നടത്തിയ ചര്‍ച്ച ആശാവഹമാണെന്ന് ആന ഉടമകള്‍ പറഞ്ഞു. തൃശൂര്‍ പൂരത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ ജില്ലാ കലക്ടറുടെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും.

തൃശൂര്‍ കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട്ട്കാവ് ദേവസ്വം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് വിലക്കിയാല്‍ മറ്റന്നാള്‍ മുതല്‍ ആനകളെ എഴുന്നള്ളിപ്പിന് വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ആന ഉടമകള്‍.

Tags: