നടനും മിമിക്രി കലാകാരനുമായ ജയേഷ് കൊടകര അന്തരിച്ചു

അര്‍ബുദരോഗം ബാധിച്ച് ഒരുവര്‍ഷമായി ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാത്രി കൊടകരയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച നടക്കും.

Update: 2020-05-11 00:53 GMT

തൃശൂര്‍: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് (38) അന്തരിച്ചു. അര്‍ബുദരോഗം ബാധിച്ച് ഒരുവര്‍ഷമായി ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാത്രി കൊടകരയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച നടക്കും. കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപിമോനോന്‍- അരിക്കാട്ട് ഗൗരി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടോളമായി മിമിക്രി രംഗത്ത് നിറഞ്ഞുനിന്നിരുന്ന ജയേഷ് പതിനൊന്നോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിന്‍ കലാഭവനിലൂടെയാണ് ജയേഷ് മിമിക്രി രംഗത്തെത്തിയത്.

ലാല്‍ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ക്രേസി ഗോപാലന്‍, സുസു സുധി വാത്മീകം, പ്രേതം 2, ജല്ലിക്കെട്ട്, കല്‍ക്കി, പാസഞ്ചര്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, സോള്‍ട്ട് ആന്റ് പെപ്പര്‍, കരയിലേക്കൊരു കടല്‍ദൂരം എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനിയിച്ചിട്ടുണ്ട്. വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ജയേഷ് നിറസാന്നിധ്യമായിരുന്നു. വേറിട്ട അഭിനയചാതുരിയോടെ ചാക്യാരുടെ വേഷവുമായി രംഗത്തെത്തിയ ജയേഷിന്റെ ഹാസ്യാനുകരണം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.  

Tags:    

Similar News