മെഡിക്കല്‍ ഓക്‌സിജന്‍: എറണാകുളത്ത് നിരീക്ഷണത്തിനായി 11 എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍

ഓക്‌സിജന്‍ വിതരണത്തില്‍ ഉണ്ടായേക്കാവുന്ന പൂഴ്ത്തി വയ്പ്, നിയമപരമല്ലാത്ത വില്പന, അനധികൃതമായ വിലക്കയറ്റം എന്നിവ തടയുന്നതിനാണ് മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്

Update: 2021-05-11 08:15 GMT

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിലെ മെഡിക്കല്‍ ഓക്‌സിജന്റെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തി. ഓക്‌സിജന്‍ വിതരണത്തില്‍ ഉണ്ടായേക്കാവുന്ന പൂഴ്ത്തി വയ്പ്, നിയമപരമല്ലാത്ത വില്പന, അനധികൃതമായ വിലക്കയറ്റം എന്നിവ തടയുന്നതിനാണ് മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓക്‌സിജന്‍ നിറക്കല്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരുടെ പ്രവര്‍ത്തനം. 11 എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയാണ് ജില്ലയില്‍ നിയമിച്ചിരിക്കുന്നത്.

മെഡിക്കല്‍ ഓക്‌സിജന്‍ സംഭരണ കേന്ദ്രങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥരും

സതേണ്‍ എയര്‍ പ്രൊഡക്‌സ് നെട്ടൂര്‍- ടി എന്‍ ദേവരാജന്‍,കൊച്ചി എയര്‍ പ്രൊഡക്ട്‌സ് അമ്പലമുകള്‍ -കെ എസ് പരീത്,പ്രക്‌സ്യര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏലൂര്‍ സൗത്ത് - എ മഞ്ജുളാദേവി,മേനാച്ചേരി ഇന്‍ഡസ്ട്രീസ് ,സൗത്ത് കളമശ്ശേരി-മുസ്തഫ കമാല്‍,മനോരമ ഓക്‌സിജന്‍ , കളമശ്ശേരി-മുസ്തഫ കമാല്‍

,പ്രൊഡയര്‍ പ്രൊഡക്ട്‌സ് ഇന്ത്യാ അമ്പലമുകള്‍ -റേച്ചല്‍ കെ വര്‍ഗീസ്,എഎസ്‌യുനാരായണ ഇന്‍ഡസ്ട്രിയല്‍ ഗ്യാസസ്, എടയാര്‍ - സി സത്യപാലന്‍ നായര്‍,പീനിയ ഇന്‍ഡസ്ട്രിയല്‍ ഗ്യാസസ് ഇടയാര്‍ - സി സത്യപാലന്‍ നായര്‍,ദി സതേണ്‍ ഗ്യാസ് ലിമിറ്റഡ് ഉദ്യോഗമണ്ഡല്‍ - ടി സോണി ബേബി,വിഘ്‌നേശ്വര ഓക്‌സിജന്‍ പ്രൈവറ്റ് ലിമിറ്റഡ് അത്താണി-സുനിത ജേക്കബ് എന്നിങ്ങനെയാണ് നിയമിച്ചിരിക്കുന്നത്.

Tags: