വീട്ടിലിരുന്ന് വീഡിയോകോള്‍വഴി വൈദ്യപരിശോധന; മൊബൈല്‍ ആപ്പുമായി കേരള പോലിസ്

blueTeleMed എന്ന മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ സേവനം തികച്ചും സൗജന്യമാണ്.

Update: 2020-03-31 14:57 GMT

തിരുവനന്തപുരം: അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ജോലിനോക്കുന്ന പോലിസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി മെഡിക്കല്‍ സേവനം ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ജനമൈത്രി പോലിസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ബ്ലൂ ഇഎച്ച്ആര്‍ എന്ന സ്ഥാപനവും ചേര്‍ന്നാണ് ആപ്പ് തയ്യാറാക്കിയത്. blueTeleMed എന്ന മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ സേവനം തികച്ചും സൗജന്യമാണ്.

കൊവിഡ് 19 നെക്കുറിച്ച് മാത്രമല്ല, മറ്റു അസുഖങ്ങള്‍ക്കുള്ള ചികില്‍സയ്ക്കുവേണ്ട നിര്‍ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പില്‍ ശേഖരിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ പട്ടികയില്‍നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്ത് ബന്ധപ്പെടാനാവും. ഡോക്ടര്‍ വീഡിയോകോള്‍ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്‌ക്രിപ്ഷന്‍ നല്‍കും. തുടര്‍ചികില്‍സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ ലഭിക്കുന്ന ഇ-പാസ് പോലിസ് പരിശോധനാ സമയത്ത് കാണിച്ച് യാത്ര തുടരാവുന്നതാണ്.

അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോവാതെതന്നെ ഡോക്ടര്‍മാരില്‍നിന്ന് നേരിട്ട് ചികില്‍സ തേടാനുള്ള ഈ സംവിധാനം പോലിസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ഥിച്ചു. മൊബൈല്‍ ആപ്പിന്റെ ലിങ്ക് ഇതോടൊപ്പം.

https://play.google.com/store/apps/details?id=com.blueehr.bluetelemed 

Tags:    

Similar News