മീഡിയാ വണ്‍ സംപ്രേഷണ വിലക്ക്: കോടതി വിധി ആര്‍എസ്എസ് വര്‍ഗീയതയെ ശക്തിപ്പെടുത്തും- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2022-02-08 14:16 GMT

കോഴിക്കോട്: മീഡിയാ വണ്‍ സംപ്രേഷണത്തിന് ഫാഷിസ്റ്റ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ച കോടതി വിധി ആര്‍എസ്എസ് വര്‍ഗീയതയെ ശക്തിപ്പെടുത്തുമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് നിഷാദ് റഷാദി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഭരണകൂട അതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും തുറന്നുകാട്ടുന്നതിലും ഹിന്ദുത്വ ഫാഷിസത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും കോര്‍പറേറ്റ് താല്‍പര്യങ്ങളെയും സര്‍ക്കാരുകളുടെ ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ വികസന കാഴ്ചപ്പാടുകളെ തുറന്നെതിര്‍ക്കുന്നതിലും പോലിസ് ഭരണകൂട ഭീകരതയുടെ മറുപുറം ജനങ്ങളിലേക്കെത്തിക്കുന്നതിലും മീഡിയാ വണ്‍ പുലര്‍ത്തിയ നിഷ്പക്ഷതയാണ് ഫാഷിസ്റ്റ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്ന് നിസ്സംശയം പറയാനാവും. നിയമപോരാട്ടത്തിലൂടെ ചാനലിന് തിരിച്ചുവരാനാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

Tags:    

Similar News