ഹിജാബ്:കര്‍ണാടക ഹൈക്കോടതിയുടെ വിധി ഭരണഘടനാ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം: മെക്ക

മറ്റു മതവിശ്വാസികള്‍ക്കൊന്നും ബാധമാകാത്ത വിധമുള്ള വിധി വംശീയാതിക്രമത്തിനും ചേരിതിരിവുകള്‍ക്കും ഇടയാക്കുമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി

Update: 2022-03-15 10:37 GMT

കൊച്ചി: സംഘ് പരിവാര്‍ സര്‍ക്കാരുകളുടെ ഭരണഘടനാ വിരുദ്ധവും പൗരാവകാശ വിരുദ്ധവു മായ സര്‍ക്കുലറുകള്‍ക്കും തീട്ടൂരങ്ങള്‍ക്കും സാധൂകരണം നല്‍കുന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധി തികച്ചും ഭരണഘടനാ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി.

മറ്റു മതവിശ്വാസികള്‍ക്കൊന്നും ബാധമാകാത്ത വിധമുള്ള വിധി വംശീയാതിക്രമത്തിനും ചേരിതിരിവുകള്‍ക്കും ഇടയാക്കും. യൂണിഫോമിനൊപ്പം ഇതര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മതപരമായ ചിഹ്നങ്ങളും ആചാരങ്ങളുമനുസരിച്ച് വിദ്യാലയങ്ങളില്‍ പ്രവേശിക്കുന്നതിന് നിലവില്‍ യാതൊരു തടസ്സവുമില്ലന്നിരിക്കേ ഹിജാബ് നിരോധനം തികച്ചും ഹിന്ദുത്വ ഫാസിസ്റ്റ് വര്‍ഗീയതക്ക് ഒത്താശ ചെയ്തു കൊടുക്കുവാന്‍ മാത്രമെ ഉപകരിക്കു വെന്നും അലി പറഞ്ഞു. പരമോന്നത നീതിപീഠത്തില്‍ നിന്നും ഗുണപരമായ തിരുത്തല്‍ ഉത്തരവുകളും വിധിയുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

Tags:    

Similar News