തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ
ഹോസ്റ്റലിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്ന് ജൂനിയർ ഡോക്ടർമാരെ പോലിസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റൽ വാർഡന്റെ പരാതിയിലാണ് നടപടി.
ഹോസ്റ്റലിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഡോക്ടർമാരെ പോലിസ് ചോദ്യം ചെയ്യുകയാണ്. ഉച്ചയോടെ ഇവരെ കോടതിയിൽ ഹാജരാക്കും.