മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ സാവകാശം നല്‍കണമെന്ന് ഫ്ളാറ്റുടമകള്‍

സുപ്രിം കോടതി രൂപീകരിച്ച മൂന്നംഗ കമ്മിറ്റിയുടെ തെറ്റായ റിപോര്‍ട്ടാണ് ഇത്തരത്തിലുള്ളൊരു വിധിക്കു കാരണം. അത് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടുമൊരു സത്യവാങ്മൂലം സമര്‍പ്പിക്കണം. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് മരടില്‍ സംഭവിച്ചതെന്ന് സര്‍ക്കാര്‍ ഏറ്റുപറയണം. അത്തരത്തില്‍ ഒരു സത്യവാങ്മൂലംകൂടി നല്‍കിയിരുന്നെങ്കില്‍ ഫ്ളാറ്റ് പൊളിക്കല്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ അതിനുപകരം നിരപരാധികളായ താമസക്കാരെ വഴിയാധാരമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സത്യവാങ്മൂലം സമര്‍പ്പിച്ച് ഉദ്യോഗസ്ഥ വീഴ്ച കോടതിയില്‍ ബോധിപ്പിച്ചില്ലെങ്കില്‍ മൂന്നംഗ കമ്മിറ്റിക്കെതിരേ കേസ് നല്‍കും

Update: 2019-10-10 12:30 GMT

കൊച്ചി: ക്യൂറേറ്റിവ് പെറ്റിഷന്‍ ദസറ അവധിക്കു ശേഷം സുപ്രിം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടിക്ക് സര്‍ക്കാര്‍ സാവകാശം നല്‍കണമെന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ നേരത്തെ ഉത്തരവിട്ട ഫ്‌ളാറ്റിലെ ഒരു വിഭാഗം താമസക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  മൂന്നംഗ കമ്മിറ്റിയുടെ തെറ്റായ റിപോര്‍ട്ടാണ് ഇത്തരത്തിലുള്ളൊരു വിധിക്കു കാരണം. അത് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടുമൊരു സത്യവാങ്മൂലം സമര്‍പ്പിക്കണം. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് മരടില്‍ സംഭവിച്ചതെന്ന് സര്‍ക്കാര്‍ ഏറ്റുപറയണം. അത്തരത്തില്‍ ഒരു സത്യവാങ്മൂലംകൂടി നല്‍കിയിരുന്നെങ്കില്‍ ഫ്ളാറ്റ് പൊളിക്കല്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ അതിനുപകരം നിരപരാധികളായ താമസക്കാരെ വഴിയാധാരമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സത്യവാങ്മൂലം സമര്‍പ്പിച്ച് ഉദ്യോഗസ്ഥ വീഴ്ച കോടതിയില്‍ ബോധിപ്പിച്ചില്ലെങ്കില്‍ മൂന്നംഗ കമ്മിറ്റിക്കെതിരേ കേസ് നല്‍കും. മരടിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫ്‌ളാറ്റ് നിര്‍മാതാക്കളും ഉള്‍പ്പെടുന്ന ലോബികള്‍ തമ്മിലുള്ള അവിഹിത ബന്ധങ്ങളാണ്. പൊളിക്കുന്നതിന് സാവകാശം ലഭിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരേയും നടപടികളുമായി മുന്നോട്ടുപോകും. നാലു ദിവസംകൊണ്ട് താമസക്കാരെ ഒഴിപ്പിക്കാനും മൂന്നു മാസംകൊണ്ട് പൊളിക്കാനും സുപ്രിം കോടതിയില്‍ ആക്ഷന്‍ പ്ലാന്‍ നല്‍കിയ സര്‍ക്കാര്‍ നടപടി തെറ്റായ സമീപനമാണ്. ഇവിടുത്തെ നാല് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. അഡ്വ. മനോജ് സി നായര്‍, തോമസ് ഏബ്രഹാം, സൈമണ്‍ ഏബ്രഹാം, കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News