മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: കമ്പനികള്‍ക്ക് കൈമാറുന്നതില്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല; അജണ്ടവെച്ച് ചര്‍ച്ച ചെയ്യാതെ അംഗീകരിക്കില്ലെന്ന് കൗണ്‍സിലര്‍മാര്‍

യോഗവുമായി ബന്ധപ്പെട്ട് ലഭിച്ച നോട്ടിസില്‍ ഫ്‌ളാറ്റു പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ സബ്കലക്ടര്‍ വിശദീകരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും ഇതില്‍ കമ്പനികള്‍ക്ക് കൈമാറുന്ന വിവരം ഇല്ലെന്നും അംഗങ്ങള്‍ പറഞ്ഞു.അതില്‍ വിഷയം വ്യക്തമാക്കി അജണ്ട വെച്ച് ചര്‍ച്ച ചെയ്യണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്നാണ് യോഗം തീരൂമാനമാകാതെ പിരിഞ്ഞത്.ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയത്തില്‍ പരിസര വാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി നാളെയും മറ്റന്നാളുമായി ഫ്‌ളാറ്റിനു സമീപത്ത് താമസിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റിനു സമീപത്തുളളവരുടെ യോഗം നാളെ മൂന്നിനും കായലോരം അപാര്‍ടമെന്റിനു സമീപമുള്ളവരുടെ യോഗം അഞ്ചിനും വിളിച്ചിട്ടുണ്ട്. മറ്റന്നാള്‍ മൂന്നിന് ആല്‍ഫയുടെ സമീപം താമസിക്കുന്നവരുടെയും ജെയിനു സമീപത്ത് താമസിക്കുന്നവരുടെ യോഗം അഞ്ചിനും ചേരും.

Update: 2019-10-12 09:36 GMT

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി കമ്പനികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് മരട് നഗരസഭാ യോഗത്തില്‍ തീരുമാനമായില്ല. ഇന്ന് ചേര്‍ന്ന് യോഗത്തിന്റെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ അംഗീകാരം നല്‍കാന്‍ കഴിയില്ലെന്നും ഭരണ,പ്രതിപക്ഷ അംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ യോഗം പിരിഞ്ഞത്.യോഗത്തില്‍ ഫ്ളാറ്റു പൊളിക്കുന്നതിന്റെ ഭാഗമായി ഇതുവരെ സ്വീകരിച്ച നടപടികള്‍ പൊളിക്ക്ല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കന്ന സബ്കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ് വിശദീകരിച്ചു. തുടര്‍ന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികള്‍ക്ക് കൈമാറാന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കണമെന്ന് സബ്കലക്ടര്‍ ആവശ്യപ്പെട്ടതോടെയാണ് അജണ്ടയില്‍ ഇല്ലാത്ത കാര്യത്തിന് അംഗീകാരം നല്‍കാന്‍ കഴിയില്ലെന്ന് അംഗങ്ങള്‍ പറഞ്ഞത്.

യോഗവുമായി ബന്ധപ്പെട്ട് ലഭിച്ച നോട്ടിസില്‍ ഫ്‌ളാറ്റു പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ സബ്കലക്ടര്‍ വിശദീകരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും ഇതില്‍ കമ്പനികള്‍ക്ക് കൈമാറുന്ന വിവരം ഇല്ലെന്നും അംഗങ്ങള്‍ പറഞ്ഞു.അതില്‍ വിഷയം വ്യക്തമാക്കി അജണ്ട വെച്ച് ചര്‍ച്ച ചെയ്യണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്നാണ് യോഗം തീരൂമാനമാകാതെ പിരിഞ്ഞത്. ഇന്ന് യോഗത്തില്‍ പങ്കെടുക്കാത്ത അംഗങ്ങള്‍ ആരെങ്കിലും ഇതിനെതിരെ വിയോജനകുറിപ്പുമായി രംഗത്തുവന്നാല്‍ ഇന്നത്തെ യോഗത്തില്‍ എടുക്കുന്ന തീരുമാനം റദ്ദാകുമെന്നും അതിനാലാണ് അംഗീകാരം നല്‍കാതിരുന്നതെന്നും കൗണ്‍സിലര്‍മാര്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.50,000 രൂപയില്‍ കൂടുതല്‍ ചിലവു വരുന്ന എന്തു നടപടികള്‍ പൂര്‍ത്തീകരിക്കണമെങ്കിലും ടെണ്ടര്‍ നടപടികള്‍ അജണ്ടയില്‍ കാണിച്ച് കൗണ്‍സില്‍ ചര്‍ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമെ നടപിലാക്കാന്‍ സാധിക്കുകയുള്ളു. ഇന്നു നടന്ന യോഗത്തിന്റെ അജണ്ടയില്‍ ഫ്‌ളാറ്റു പൊളിക്കാന്‍ കമ്പനികള്‍ക്ക് കൈമാറുന്നത് ഇല്ല. മറിച്ച് ഇതു മായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ സബ് കലക്ടര്‍ വിശദീകരിക്കുമെന്നായിരുന്നു ലഭിച്ച നോട്ടീസില്‍ വ്യക്തമാക്കിയിരുന്നതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.ഈ സാഹചര്യത്തിലാണ് വിഷയം അജണ്ടയില്‍ വ്യക്തമായി കാണിച്ചു ചര്‍ച്ച ചെയ്യണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അതിനു മാത്രമെ നിയമസാധുതയുള്ളുവെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

അങ്ങനെ ചെയ്യാതെ മരട് നഗരസഭാ സെക്രട്ടറിയോ സബ്കലക്ടറോ തീരുമാനമെടുത്താല്‍ അത് പിന്നീട് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ബാധ്യതയായി മാറുമെന്നും ഇവര്‍ പറഞ്ഞു.അജണ്ട വെച്ചു ചര്‍ച്ച ചെയ്താല്‍ ഇത് അംഗീകരിക്കുമോയെന്ന് സബ്കലക്ടര്‍ ചോദിച്ചതുമായി ബന്ധപ്പെട്ട് എന്താണ് അഭിപ്രായമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നടപടി ക്രമങ്ങള്‍ പാലിച്ച് ചര്‍ച്ച നടത്തിയാല്‍ കൗണ്‍സില്‍ അംഗീകരിച്ചില്ലെങ്കിലും സബ്കലക്ടര്‍ക്ക് തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നായിരുന്നു മറുപടി.എന്നാല്‍ ഇന്നത്തെ യോഗത്തില്‍ പഞ്ചായത്ത് നഗരപാലിക നിയമമനുസരിച്ച് നടത്തേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും അതാണ് തങ്ങള്‍ എതിര്‍ത്തതെന്നും ഇവര്‍ പറഞ്ഞു.കൃത്യമായ രീതിയിലൂടെ പോകാതെ വിഷയത്തില്‍ കൗണ്‍സിലിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ബോബന്‍ പറഞ്ഞു.ഫ്‌ളാറ്റു പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളും ആശങ്കയിലാണ്.ഇവരുടെ ആശങ്കയും പരിഹരിക്കേണ്ടതുണ്ട്.ഇക്കാര്യങ്ങളില്‍ എല്ലാം വ്യക്തത വരുത്തണം.വിഷയം അജണ്ട വെച്ചു ചര്‍ച്ച ചെയ്യണം.

പരിസര വാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി നാളെയും മറ്റന്നാളുമായി ഫ്‌ളാറ്റിനു സമീപത്ത് താമസിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റിനു സമീപത്തുളളവരുടെ യോഗം നാളെ മൂന്നിനും കായലോരം അപാര്‍ടമെന്റിനു സമീപമുള്ളവരുടെ യോഗം അഞ്ചിനും വിളിച്ചിട്ടുണ്ട്. മറ്റന്നാള്‍ മൂന്നിന് ആല്‍ഫയുടെ സമീപം താമസിക്കുന്നവരുടെയും ജെയിനു സമീപത്ത് താമസിക്കുന്നവരുടെ യോഗം അഞ്ചിനും ചേരും. മരട് നഗരസഭയാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ സബ്കലക്ടര്‍ പങ്കെടുത്ത് പരിസരവാസികളോട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. അതിനു ശേഷം അജണ്ട നിശ്ചയിച്ച് കൗണ്‍സില്‍ ചേര്‍ന്ന് അംഗീകാരം നല്‍കും. അതേ സമയം കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ സര്‍ക്കാര്‍ ഒരു പക്ഷേ തുടര്‍ നടപടികളുമായി മുന്നോട്ടു പോയേക്കാമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു.. സുപ്രിം കോടതി സര്‍ക്കാരിനെയാണ് ഫ്‌ളാറ്റ് പൊളിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News